ചാലക്കുടി: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന വെട്ടിപ്പ് ഒരു ക്ലാർക്കും കാഷ്യറും കൂടിച്ചേർന്ന് നടത്തിയതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ഉമ്മൻ ചാണ്ടി. കോടികളുടെ വെട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണക്കാരന്റെ നിക്ഷേപത്തിൽനിന്നാണ് കോടികൾ വെട്ടിച്ചത്. സഹകരണ മേഖലയുടെ വിശ്വാസ്യത കരുവന്നൂർ വെട്ടിപ്പിലൂടെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബെന്നി ബഹനാൻ എം.പി, ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.