കൊല്ലം: ജില്ലയിലെ ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഭര്‍ത്താവായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ശാസ്താംകോട്ട നെടിയവിള സ്വദേശിയാണ് രാജേഷ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയില്‍സ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. എട്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.