ന്യൂ ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39097 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. ഇന്നലെമാത്രം 546 പേര് മരിച്ചതായും 35087 പേര് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ ആകെ കോവിഡ് മരണം 4,20,016 ആയി ഉയര്‍ന്നു. നിലവില്‍ 4,08,977 പേരാണ് രോഗം ബാധിച്ച് ചികത്സയിലുള്ളത്. ഇതുവരെ 42,78,82,261 പേര് വാക്സീന് സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി മുപ്പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 41.59 ലക്ഷം പേര് രോഗം ബാധിച്ച് മരിച്ചു.