ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകള്‍ അന്വേഷിക്കുന്ന സിപിഐഎം അന്വേഷണ കമ്മീഷന് തെളിവെടുപ്പ് ഇന്നുമുതല്‍ ആരംഭിക്കും. ജി സുധാകരനടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ കമ്മീഷന് തെളിവ് ശേഖരിക്കും. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ് നടക്കുക.
അതേസമയം, ജി സുധാകരന് ഇന്ന് അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ സംബന്ധിച്ചുള്ള സംഘത്തിന്റെ ചോദ്യങ്ങള്‍ക്കാകും സുധാകരന് വിശദീകരണം നല്‍കുക. 25 ന് ആണ് തെളിവെടുപ്പ് തുടങ്ങുക എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും തീയതി മാറ്റി നിശ്ചയിക്കുകയായിരുന്നു.