തിരുവനന്തപുരം: ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് എടുക്കുന്നതില്‍ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെ സംസ്ഥാനത്ത് 40,000 ത്തോളം ഗര്‍ഭിണികള്‍ വാക്സീനെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലര്‍ വാക്സിന് സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. ഇവര്‍ സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്സിനെടുക്കണം. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് കോവിഡ് ബാധിച്ച നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലായി, അപൂര്‍വം പേര് മരിച്ചു.
പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ തീരുമാനം എടുത്തത്. അതുകൊണ്ട് ആശങ്ക കൂടാതെ ഗര്‍ഭിണികള്‍ വാക്സിന് എടുക്കണം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്സിന് നല്കാന് കേന്ദ്രം നേരത്തെ അനുമതി നല്‍കിയിരുന്നു. ഗര്‍ഭാവസ്ഥയിലെ അവസാന മാസങ്ങളില്‍ ഒന്നാം ഡോസ് വാക്സിനെടുത്താലും മുലയൂട്ടുന്ന സമയത്ത് രണ്ടാം ഡോസ് വാക്സിന് എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.