തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് ജീവനക്കാര്‍ ചെയ്തത് വലിയതെറ്റാണെന്നും കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തട്ടിപ്പിന്റെ പങ്ക് പറ്റുന്ന പാര്‍ട്ടിയല്ല സി.പി.എം. സര്‍ക്കാര്‍ ഗൗരവമായാണ് വിഷയത്തെ കാണുന്നത്. ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം കൃത്യതയോടെ സ്പെഷല്‍ ടീമിനെ നിയോഗിച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സഹകരണ മേഖലയിലെ ജനവിശ്വാസം തകര്ക്കാനനുവദിക്കില്ല. സഹകരണ മേഖലയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കും. വിശ്വാസ്യത നിലനിര്‍ത്തും. ഇത്തരം സംഭവങ്ങള്‍ ഇവിടെ വിരളമാണ്. തെറ്റുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
ഒരു പാര്‍ട്ടി എന്ന നിലക്ക് എല്ലാ ഘട്ടത്തിലും നമ്മുടെ സമൂഹത്തിലുണ്ടാകുന്ന വീഴ്ചകള്‍ക്കും തെറ്റുകള്‍ക്കും ഉണ്ടാകാന്‍ പാടില്ലാത്ത മറ്റുവ്യതിയാനങ്ങള്‍ക്കും എതിരെ പോരാടുന്ന പാര്‍ട്ടിയാണ്. സിപിഎം ലക്ഷകണക്കിന് ആളുകള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണ്. കൂട്ടത്തില്‍ ആരെങ്കിലും ചിലര്‍ തെറ്റുകാണിച്ചാല്‍ അത് മൂടിവെക്കുന്ന സംസ്കാരം സിപിഎം ഒരു കാലത്തും കാണിച്ചിട്ടില്ലെന്ന് എല്ലാവര്ക്കും അറിയാം. പാര്‍ട്ടിയില്‍ ഏത് സ്ഥാനം വഹിച്ചാലും പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.