ആലപ്പുഴ: കേന്ദ്ര സർക്കാർ ഓർഡനൻസ് ഫാക്ടറികൾ സ്വകാര്യവൽക്കരണത്തിനെതിരെ ചെങ്ങന്നൂർ ഏരിയായിൽ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു.
ബഥേൽ ജംഗ്ഷനിൽ കെ.ദേവദാസും റെയിൽവെ ജംഗ്ഷനിൽ കെ.കെ.ചന്ദ്രനും, കുളിക്കാം പാലത്ത് രജിത കുമാരിയും, കൊല്ലകടവിൽ ടി.എ.ഷാജിയും, കല്യാത്ര പി.ആർ രമേശ് കുമാറും, ഇല്ലത്തുമേപ്പുറത്ത് വി.ജി.മോഹനനും, പാറച്ചന്തയിൽ സി.എം.മുരളീധരനും, അറന്തക്കാട് പി.എസ്.മോനായിയും, കാരക്കാട് കെ.എസ്.ഗോപാലകൃഷ്ണനും, പഞ്ചായത്ത് ജംഗ്ഷനിൽ ജി.ഹരിദാസും, പിരളശേരിയിൽ എ.ജി.അനിൽകുമാറും, ഐ.ടി.ഐ ജംഗ്ഷനിൽ കെ. മോഹൻകുമാറും, കല്ലിശ്ശേരിയിൽ ദീപു ദിവാകറും, അത്തലക്കടവിൽ ആരോമൽരാജും ,ഗവ: ആശുപത്രി ജംഗ്ഷനിൽ റജി മോഹനും കോടുകുളഞ്ഞിയിൽ കെ ആർ മുരളീധരൻ പിള്ളയും ഉദ്ഘാടനം ചെയ്തു.