അനന്യ കുമാരി അലക്സിന്റെ മരണം തുറന്നിട്ട ലിംഗമാറ്റ ശസ്ത്രക്രിയ ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ്. വിഷയത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് നടി അഞ്ജലി അമീർ. സമൂഹം പലപേരിലും പരിഹസിക്കുന്നതുകൊണ്ടാണ് പലരും ലിംഗമാറ്റ സർജറി നടത്തുന്നത് എന്നാണ് താരം പറയുന്നത്. താനും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.
‘ഹിജഡ,ഒ ൻപതു, ചാന്തുപൊട്ട്, ഒസ്സു, രണ്ടും കേട്ടകെട്ടത്, നപുംസകം ,പെണ്ണാച്ചി, അത്, ഇത് അങ്ങനെ അങ്ങനെ പലപേരുകൾ വിളിച്ചുനിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ചു ലിംഗമാറ്റ സർജറിക്കു വിധേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതു. എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ …?’- താരം ഫേസ്ബുക്കിൽ കുറിച്ചു.
താരത്തിന്റെ പോസ്റ്റിന് താഴെ ലിംഗമാറ്റ ശസ്ത്രക്രിയ പ്രകൃതി വിരുദ്ധമാണെന്നും പണംതട്ടാനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് എന്ന ആരോപണവുമായി എത്തിയ ആൾക്കുള്ള മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. ‘ഞാൻ ചെയ്ത വ്യെക്തിയാണ് ഇപ്പോൾ എനിക്ക് പ്രോബ്ലം ഒന്നുമില്ല സർജറി ഓക്കേ ആണ്’ – എന്നാണ് താരം കുറിച്ചത്.