കോവിഡ് കാരണം നിർത്തിവച്ച ആക്ഷൻ ചിത്രം ടൈഗർ-3 യുടെ ചിത്രീകരണം സൽമാൻ ഖാനും കത്രീന കൈഫും പുനരാരംഭിച്ചു. യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ആണ് ചിത്രീകരണം. ചിത്രീകരണത്തിന്റെ ഒരു ചിത്രം പോലും പുറത്ത് വരാതിരിക്കാൻ കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാനെയും കത്രീനയുടെയും ഫിറ്റ്നസ് പരീക്ഷിക്കുന്നതാകും ഈ ചിത്രീകരണം. വിദേശത്ത് ചിത്രീകരിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കും. ഇതുവരെ കാണാത്ത ശരീരഭംഗിയുള്ള രൂപമാണ് സൽമാൻ ഈ ചിത്രത്തിനായി ഒരുക്കുന്നതെന്ന് ചില വിവരങ്ങൾ പുറത്ത് വരുന്നു.
കത്രീനയുടെ രൂപത്തെ പാട്ടി ഒരു വിവരങ്ങളും പുറത്ത് വരുന്നില്ല. എന്നാൽ ഇതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടെന്നാണ് ചില സ്രോതസുകൾ പറയുന്നത്.
ചിത്രത്തിനായി സംവിധായകൻ മനീഷ് ശർമ്മ ആരെയും ഞെട്ടിക്കുന്ന വളരെ അപകടമേറിയ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൽമാൻ ഖാനും കത്രീന കൈഫും താരങ്ങളായ ടൈഗർ ആക്ഷൻ സിനിമ സീരിസിലെ മൂന്നാം ഭാഗമാണ് ടൈഗർ-3. കബീർ ഖാൻ സംവിധാനം ചെയ്ത ആദ്യ ചിത്രം ഏക് താ ടൈഗർ 2012 ലാണ് പുറത്തിറങ്ങിയത്. 2017ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗം ടൈഗർ സിന്ദാ ഹേ സംവിധാനം ചെയ്തത് അലി അബ്ബാസ് സഫറാണ്.