ന്യൂഡൽഹി: ലോകം ഇന്ന് ഒളിമ്പിക്സിലേക്ക് ചുരുങ്ങുമ്പോൾ അതിൽ മാറ്റുരക്കാൻ നിൽക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ആശംസകൾ നേർന്ന് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ. ഇന്ന് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ തുടങ്ങുന്ന ഒളിമ്പിക്സിന് എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് ആശംസകൾ അറിയിച്ചത്. ഇന്ത്യൻ ജഴ്സിയണിഞ്ഞ് പാർലമെന്റിനു മുന്നിൽ നിന്നാണ് താരങ്ങൾക്ക് വിജയാശംസ നേർന്നത്.
പർലമെന്റിന്റെ മൺസൂൺ സെഷനിടെയാണ് എം.പിമാർ ജഴ്സിയണിഞ്ഞ് വിജയാശംസ നേരാൻ സമയം കണ്ടെത്തിയത്. ഇക്കുറി ഇന്ത്യൻ ടീമിന് ചരിത്രനേട്ടം കൊയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എംപിമാർ പറഞ്ഞു.