പാലക്കാട്: കടബാധ്യതയിലായ കര്ഷകന് ജീവനൊടുക്കി. വള്ളിക്കോട് പറലോടി സ്വദേശി വേലുക്കുട്ടി (56) യാണ് മരിച്ചത്. പലിശക്കാരുടെ കയ്യില്‍നിന്നു മൂന്ന് ലക്ഷം രൂപ കടമെടുത്തിരുന്നു. അഞ്ച് വര്‍ഷത്തിനിടെ പലിശയിനത്തില്‍ മാത്രമായി 10 ലക്ഷം രൂപയോളം നല്‍കിയിട്ടും വീണ്ടും 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പലിശക്കാര്‍ക്കെതിരെ വേലുവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.