ഹൈദരാബാദ്: ബാബരി മസ്ജിദ് തകർക്കുന്നതിൽ പങ്കെടുക്കുകയും പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത മുൻ സംഘപരിവാർ നേതാവ് ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിറിനെ മരിച്ച നിലയിൽ കണ്ടെത്തി. മസ്ജിദ് തകർത്തതിൽ പിന്നീട് പശ്ചാത്തപിച്ച് സംഘപരിവാർ വിടുകയും പിന്നീട് ഇസ്ലാം മതം വിശ്വാസിയാവുകയും ചെയ്തിരുന്നു ഇദ്ദേഹം. ബാബരി മസ്ജിദ് തകർത്തതിന്റെ സങ്കടം തീർക്കാനായി ഇദ്ദേഹം പിന്നീട് നൂറോളം പള്ളികൾ നിർമിച്ചിരുന്നു.
ഹൈദരാബാദ് പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിലാണ് മുംഹമ്മദ് അമീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണ കാരണം അറിവായിട്ടില്ല. പൊലീസ് മരണകാരണം പരിശോധിച്ച വരികയാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളില്‍ നിന്ന് എന്തെങ്കിലും പരാതി ലഭിച്ചാൽ അതനുസരിച്ച് കേസെടുക്കുമെന്ന് മൃതദേഹം കണ്ടെത്തിയ കാഞ്ചന്‍ബാഗ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഓ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹം പള്ളികൾ നിർമിച്ചിരുന്നു. ഹൈദരാബാദില്‍ മസ്ജിദ് നിര്‍മാണത്തിനായി എത്തി കാഞ്ചന്‍ബാഗില്‍ താമസിച്ച് വരികയായിരുന്നു.