മൂന്നാർ: കനത്ത മഴയെത്തുടർന്ന് മൂന്നാറിന്റെ വിവിധ മേഖലകളിൽ മണ്ണിടിച്ചിൽ. കൊച്ചി-മധുര ദേശീയപാതയിൽ മൂന്നാർ സർക്കാർ കോളജിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്ന് അടിയോളം മണ്ണാണ് ദേശീയപാതയിലേക്ക് വീണത്.
മണ്ണുനീക്കാൻ ശ്രമം തുടരുകയാണ്. ഗതാഗതം മറ്റ് വഴികളിലൂടെ പോലീസ് തിരിച്ചുവിട്ടിട്ടുണ്ട്.മറയൂർ റോഡിൽ എട്ടാം മൈലിന് സമീപവും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടെയും മണ്ണുനീക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.