ന്യൂഡല്‍ഹി : ഇന്ത്യന്‍ നടിമാരുടെ അശ്ലീലദൃശ്യങ്ങള്‍ തിരയുന്നതില്‍ മുന്നില്‍ പാകിസ്ഥാനികളെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണ്‍ തുടങ്ങിയതോടെ ഇത്തരം വിഡിയോകളുടെ പ്രചാരം കൂടുകയും കാണുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്തുവെന്ന് ഗൂഗിള്‍ സേര്‍ച്ചിങ് ഡേറ്റ വ്യക്തമാക്കുന്നു.
2019 ഓഗസ്റ്റ് മുതലാണ് ഹോട്ട്ഷോട്ട് ഗൂഗിളില്‍ സേര്‍ച്ചിങ് തുടങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഹോട്ട്ഷോട്ട് വെബ് സീരീസ് കാണുന്നവരുടെ എണ്ണം കുത്തനെ കൂടി. ഇത്തരം വിഡിയോകളുടെ പരസ്യങ്ങള്‍ യുട്യൂബിലും ഫെയ്സ്ബുക്കിലും വ്യാപകമാണ്.
അതേസമയം അശ്ലീല വിഡിയോകള്‍ സ്ട്രീം ചെയ്തതിന് ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നേരത്തെ മഹാരാഷ്ട്ര സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളായ എഎല്‍ടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മോവീസ്, ഫെനിയോ, കുക്കു, നിയോ ഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ് ഫ്ലിക്സ്, പോര്‍ട്ടലുകളായ എക്സ് വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരുന്നത്.