മലപ്പുറം: മലപ്പുറത്തെ മലയോര മേഖലയില്‍ കനത്ത മഴ. ചാലിയാര്‍, പുന്നപുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പോത്ത്കല്ലില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തും പോലീസും മുന്നറിയിപ്പ് നല്കി. വെള്ളം കയറിയതിനെ തുടര്‍ന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം തത്ക്കാലികമായി നിരോധിച്ചു.