തിരുവനന്തപുരം:സംസ്ഥാനത്ത് ആശങ്ക ഉയർത്തി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി ടി.പി.ആർ 11.33 ആണ്. രോഗ വ്യാപനം കൂടിയ ജില്ലകളിൽ ഇന്ന് കൂട്ട പരിശോധന നടത്താനാണ് തീരുമാനം.കോവിഡ് വീണ്ടും കുന്നുകയറുകയാണ്. ജൂൺ 13ന് ശേഷം ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തി.
ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 1,28, 000 കടന്നു. ഈ മാസം 15 മുതൽ ഇന്നലെ വരെയുള്ള ഒരാഴ്ചയിലെ ശരാശരി ടി.പി.ആർ 11.33 ആണ്.. കഴിഞ്ഞ ദിവസങ്ങളിലെ ഇളവുകളുടെ പശ്ചാത്തലത്തിൽ വരും ദിവസവും രോഗവ്യാപനം ഉയരും. പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

















