തൃശൂർ: കൊടകര ബി.ജെ.പി കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം തികയുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കവർച്ച ചെയ്ത പണം ബി.ജെ.പി നേതാക്കളുടേതാണെന്ന് കുറ്റപത്രത്തിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ 19 ബിജെപി നേതാക്കൾ കേസിൽ സാക്ഷികളാണ്.
ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. 22 അംഗ ക്രിമിനൽ സംഘത്തിനെതിരെയാണ് കുറ്റപത്രം. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.
ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ 3.5 കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഇതിൽ 1.45 കോടി രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.