ടോക്യോ ഒളിമ്പിക്സ് ഫുട്ബോളിൽ കരുത്തരായ ജർമ്മനിക്കെതിരെ ബ്രസീലിനു ജയം. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ ജർമ്മനിയെ തകർത്തത്.
ബ്രസീലിനയൈ റിച്ചാർലിസൺ ഹാട്രിക്ക് നേടിയപ്പോൾ പൗളീഞ്ഞോ ആണ് നാലാം ഗോൾ സ്വന്തമാക്കിയത്. ജർമനിക്കായി നാദിയെം അമീരി, രാഗ്നർ അച്ചെ എന്നിവർ സ്കോർഷീറ്റിൽ ഇടം നേടി.
ഗ്രൂപ്പില്‍ ഐവറി കോസ്റ്റിനയും സൗദി അറേബ്യയും ആണ് ബ്രസീലിന് ഇനി നേരിടാനുള്ളത്. എതിരാളികൾ.