തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അസോസിയേഷന് പ്രസിഡന്റ് ജെ ബെന്‍സിയുടെ സ്ഥലമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. റവന്യു വകുപ്പില്‍ നിന്നും കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്കായിരുന്നു മാറ്റം. പാര്‍ലമെന്ററി കാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയാണ് പുതിയ നിയമനം.
ബെന്‍സിയുടെ സ്ഥലം മാറ്റതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ സമരം നടത്തി വരികയായിരുന്നു. പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് പുതിയ നിയമനം.