തിരുവനന്തപുരം: കോവിഡ് മരണനിരക്ക് സർക്കാർ മറച്ചു വയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. മാനദണ്ഡമാണ് പരാതിക്ക് ഇടയാക്കിയത് അതിൽ മാറ്റം വരുത്തി. ജില്ലാ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കണക്കാക്കുന്നത്. കോവിഡ് അല്ലാത്ത മരണങ്ങളും ഉണ്ടാകുന്നുണ്ട്. എന്നിട്ടും മരണ നിരക്ക് കുറയുകയാണണെന്നും അദ്ദേഹം പറഞ്ഞു.
മരണനിരക്ക് രേഖപ്പെടുത്തുന്നതില്‍ എതെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും അത് പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കണക്കുകുറച്ച് കാണിക്കുന്നതുവഴി നഷ്ടപരിഹാരത്തിന് അര്‍ഹരായ ഒട്ടേറെപ്പേര്‍ക്ക് ആനുകൂല്യം നഷ്ടമാവുമെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എം.ആര്.) മാര്‍ഗനിര്‍ദേശമനുസരിച്ചാണ് മരണം കണക്കാക്കുന്നതെന്നാണ് സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചത്.
ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രിസൂപ്രണ്ടോ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന് തയ്യാറാക്കണമെന്നും അത് ജില്ലാതലസമിതി പരിശോധിച്ച് സ്ഥിരീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാലിത് കാര്യക്ഷമമല്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേ തുടര്‍ന്ന് കോവിഡ് മരണങ്ങള് സ്ഥിരീകരിക്കുന്നത് ജില്ലാ അടിസ്ഥാനത്തിലാക്കിയിരുന്നു. ജൂണ്‍ 15 മുതല്‍ ഇത് പ്രകാരം ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.