തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ യു.ഡി.എഫിന് ഏകാഭിപ്രായമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്.മറ്റ് ന്യൂന പക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറക്കരുത്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം മുസ്ലിങ്ങള്‍ക്ക് നല്കുന്ന സ്കീം അതുപോലെ നിലനിര്‍ത്തണം. മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി നല്‍കണമെന്നും സതീശന് പറഞ്ഞു.