പാരീസ്: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ.മാക്രോൺ വ്യാഴാഴ്ച രാവിലെ ദേശീയ സുരക്ഷാ യോഗം വിളിച്ചതായി സർക്കാർ വക്താവ് ഗബ്രിയേൽ അറ്റാൽ വ്യക്തമാക്കി. ഇമ്മാനുവൽ മാക്രോണിന്റെ ഫോണിലും പെഗാസസ് ഉപയോഗിച്ച് ചാരവൃത്തി നടന്നതായുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
14 ലോകനേതാക്കളുടെ ഫോൺ നമ്പറാണ് വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പെഗാസസിന്റെ പട്ടികയിൽ കണ്ടെത്തിയത്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന് ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ തുടങ്ങിയ പ്രമുഖരും പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, മാക്രോണിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോർത്താന്‍ സാധിച്ചോയെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ പുറത്തുവരൂ.