സിഡ്നി: ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പെട്ടത്. ഭാര്യ ലോട്സി(35)യും ഇളയ ആൺകുട്ടിയുമാണ് മരിച്ചത്.
സിഡ്നിക്കടുത്ത് ഓറഞ്ചില്‍ നിന്നു ബ്രിസ്ബേനിലേക്കു യാത്ര ചെയ്യവേയാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ബിബിനേയും മറ്റു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.