ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുളള കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. സിംഘുവിലെ യൂണിയന് ഓഫീസില്‍ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍ ഫാം ഹൗസിലേക്ക് പൊലീസ് മാറ്റി. അതേസമയം, സുരക്ഷ പരിശോധിക്കാനാണ് ബസുകള്‍ ഇവിടെ എത്തിച്ചതെന്നും അനുമതി നല്‍കിയതിലും അധികം ആളുകളുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ പരിശോധനയില്‍ രാകേഷ് ടിക്കയത്ത്, യോഗേന്ദ്ര യാദവ് എന്നിവര്‍ പ്രതിഷേധിച്ചു.