ലക്നൗ: ഉത്തര്‍പ്രദേശില്‍ സിസേറിയനിടെ ഗുരുതര പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയില്‍. നിലവില്‍ യുവതി കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജനുവരി മാസത്തിലായിരുന്നു യുവതിയുടെ ശസ്ത്രക്രിയ. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ വയറ്റില്‍ തുണി കണ്ടെത്തിയിരുന്നതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയതായും അന്വേഷണം ഏത്രയും വേഗം സമര്‍പ്പിക്കണമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
മകളുടെ പ്രസവത്തിന് പിന്നാലെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്്കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ തുണി കണ്ടെത്തിയത്. അത് ഓപ്പറേഷനിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തടര്‍ന്നാണ് കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.