ടെഹ്റാന്: ഇറാനിലെ ഖുസെസ്താന്‍ പ്രവിശ്യയില്‍ കുടിവെള്ളത്തിനായി ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി. ഒരു പോലീസുകാരനും രണ്ട് പ്രക്ഷോകരും അടക്കം മൂന്നു പേര് കൊല്ലപ്പെട്ടു. മറ്റൊരു പോലീസുദ്യോഗസ്ഥന് പരിക്കേറ്റു.
പതിനെട്ടുകാരനായ ഗസേം ഖൊസെയ്രി, മുപ്പതുകാരനായ മുസ്തഫ നൈമാവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പതിനെട്ടുകാരന് പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ചിലര്‍ അവസരം ഉപയോഗിച്ചതാണെന്നും അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ എണ്ണ നിക്ഷേപമുള്ള പ്രദേശമാണ് ഖുസെസ്താന്‍. സുന്നി ഭൂരിപക്ഷ പ്രദേശമായ ഖുസെസ്താനില്‍ നടക്കുന്ന പ്രക്ഷോഭം ആറു ദിവസം പിന്നിട്ടു. ഇവിടെ പതിറ്റാണ്ടുകളായി കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വേനല്‍ രൂക്ഷമായതോടെ ഈ വര്‍ഷം കുടിവെള്ള പ്രശ്നം രൂക്ഷമാകുകയായിരുന്നു.
പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
അതേസമയം, പ്രദേശത്തെ പ്രതിസന്ധി മുതലെടുത്ത് വിഘടനവാദികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
Videos are slowly emerging on Twitter of a fifth night of protests over water shortages in #Iran‘s Khuzestan Province.
The video below, which was reportedly filmed in Ahvaz, shows protesters chanting in Arabic. Children are seen among the protesters.pic.twitter.com/924Y0C2aMq
— Kian Sharifi (@KianSharifi) July 19, 2021