ഹൈദരാബാദ്:തെലങ്കാനയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.21കാരിയായ യുവതിയാണ് മരിച്ചത്.ഹൈദരാബാദില്‍ രണ്ടാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായിരുന്നു.
കോവിഡ് മൂലം പഠനം ഓണ്‍ലൈന്‍ ആക്കിയതിനാല്‍ വീട്ടില്‍ മടങ്ങിയെത്തിയതാണ്. പരീക്ഷയ്ക്ക് മുന്‍പ് ഫീസ് അടയ്ക്കണമെന്ന് കുട്ടി വീട്ടിലറിയിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇതിനായി 8500 രൂപ മധു കടം വാങ്ങി. തനിക്കാന്‍ അച്ഛന് ബുദ്ധിമുട്ടുന്നത് കണ്ട് മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.