കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ അവതാരക അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ. ലിംഗമാറ്റ ശസ്ത്രക്രിയയിൽ വന്ന പിഴവാണ് അനന്യയുടെ മരണത്തിൽ കലാശിച്ചതെന്നാണ് അനന്യയുടെ സുഹൃത്തുക്കളും ട്രാൻസ്ജെന്റേഴ്സ് കൂട്ടായ്മയും ആരോപിക്കുന്നത്.
ഡോക്ടർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെനെ മെഡിക്കൽ ആശുപത്രിക്കുമുൻപിൽ ഇന്ന് വൈകീട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിക്കും. അനന്യയുടെ മെഡിക്കൽ റെക്കോഡുകൾ ആശുപത്രി അധികൃതർ വിട്ടുനൽകിയില്ലെന്നും ഇവർ ആരോപിച്ചു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതി നല്കി.