ലക്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. 89 വയസുള്ള കല്യാൺ സിംഗിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ രണ്ടാഴ്ചയായി മോശമായി തുടരുകയാണ്. ലക്നോവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹം ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ്.ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.