മുംബൈ: നീലചിത്ര നിര്‍മ്മാണ കേസില്‍ വ്യവസായിയും ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.
മിന്നുന്നതെല്ലാം പൊന്നല്ല, സിനിമ രംഗത്തെ ഒരു അഴുക്കുചാല്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്. ബോളിവുഡിനെ അതിന്റെ ഏറ്റവും അടിയില്‍ നിന്നു തന്നെ ഞാന്‍ ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരും, നമ്മുക്ക് ഒരു മൂല്യമുള്ള സംവിധാനം വേണം, അതാണ് ക്രിയാത്മകമായ ഒരു മേഖലയ്ക്ക് ആവശ്യം. അതിനായി സിനിമ മേഖലയില്‍ ഒരു ശുദ്ധീകരണം ആവശ്യമാണെന്ന് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
അതേസമയം, അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ജൂലൈ 23വരെ രാജ് കുന്ദ്രയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജസ്ഥാന് റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു.