ടോക്യോ ഒളിമ്പിക്സിലെ ആദ്യ ജയം ജപ്പാന്. സോഫ്റ്റ് ബോളില്‍ ഒസ്ട്രേലിയയെ 8-1 ന് തോല്‍പ്പിച്ചുകൊണ്ടാണ് ജപ്പാന് ആദ്യ വിജയം കരസ്ഥമാക്കിയത്. ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചര്‍. നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാന്റെ വിജയത്തിന് കാരണമായി.
അതേസമയം, ജൂലെ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെയാണ് ടോക്കിയോയില്‍ ഒളിമ്പിക്സ്. കായികതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഒഫീഷ്യല്‍സും അടക്കം 201 പേരടങ്ങുന്ന സംഘമാണ് ടോക്കിയോ ഒളിമ്പിക്സിനായി എത്തിയത്. ഇതില്‍ 126 കായിക താരങ്ങളും 75 പേര് സപ്പോര്‍ട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യല്‍സുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.