മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ട്രീമിങ് ആപ്ലിക്കേഷനായ ഹോട്ട് ഷോട്ട് ഗൂഗീള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കി. മറ്റൊരിടത്തും ലഭ്യമല്ലാത്ത എച്ച്ഡി നിലവാരത്തിലുള്ള ദൃശ്യങ്ങളും ഹ്രസ്വചിത്രങ്ങളുമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നതെന്നാണ് ആപ്പിന്റെ വിശദീകരണത്തില്‍ പറയുന്നത്. കൂടാതെ ഹോട്ട് ഫോട്ടോ ഷൂട്ടുകളില്‍നിന്നും ഹ്രസ്വ ചിത്രങ്ങളില്‍നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങളും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ വിശേഷങ്ങളും ആപ്പില്‍ ലഭ്യമാണെന്നും ഇതില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള മോഡലുകളുമായി തത്സമയ ആശയവിനിമയം പോലുള്ള സേവനങ്ങളും അപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്തിരുന്നവര്‍ക്ക് മാത്രമാണ് ആപ്പിന്റെ ഉള്ളടക്കം ലഭ്യമായിരുന്നത്.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിങ്ങിനായി ലഭ്യമല്ലെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളില്‍ ആപ്പിന്റെ ആഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജിന്റെ പകര്‍പ്പ്, ലഭ്യമാണ്. ആപ്പിന്റെ സേവനങ്ങള്‍ സ്ട്രീമിങ് ഓണ്‍-ഡിമാന്‍ഡ് ചിത്രങ്ങള്‍ക്കും വെബ് സീരീസുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.