പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ ജവാൻ റം നിർമാണം പുനരാരംഭിക്കാൻ അനുമതി. എക്സൈസ് കമ്മിഷ്ണറാണ് നിർമാണം പുനരാരംഭിക്കാൻ ഉത്തരവിട്ടത്.മദ്യം കുപ്പികളിൽ നിറയ്ക്കുന്നതിന് മുന്നോടിയായി നടത്തിയ കെമിക്കൽ പരിശോധനയിൽ സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തിയിരുന്നു. ഈ സ്പിരിറ്റ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലെന്ന് പരിശോധനാ ഫലത്തിലും വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് ജവാൻ റമ്മിൻ്റെ ഉദ്പാതനം നിർത്തിവച്ചത്.