തിരുവനന്തപുരം; സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. കേരളത്തിലെ ബക്രീദ് ഇളവുകൾക്കെതിരെ സുപ്രീംകോടതി ഉയര്‍ത്തിയ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരേ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു . സർക്കാർ അനുവദിച്ച മൂന്ന് ദിവസത്തെ ഇളവ് ഇന്ന് അവസാനിക്കുന്നതിനാൽ വിഷയത്തിൽ ഇടപെടുന്നില്ല. അല്ലായിരുന്നെങ്കിൽ ഇളവ് റദ്ദ് ചെയ്യുമായിരുന്നുവെന്നും കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി.മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം കേരളം നിഷേധിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. തീവ്രവ്യാപന മേഖലയായ ഡി കാറ്റഗറിയിൽ എന്തിന് ഇളവ് നൽകിയെന്നും ജീവനും ആരോഗ്യവും സംരക്ഷിക്കാത്ത സ്ഥിതി ദയനീയമാണെന്നും കോടതി വിമർശിച്ചു.