കാബൂള്‍: പെരുന്നാള്‍ നമസ്കാരത്തിനിടെ അഫ്ഗാന് പ്രസിഡന്റിന്റെ കൊട്ടാര വളപ്പില്‍ റോക്കറ്റാക്രമണം. ഇന്ന് രാവിലെ എട്ടോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാബൂളിലെ പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്നും ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിരവധി പേരാണ് നമസ്കാരത്തില്‍ പങ്കെടുത്തത്.
അതിനിടെ അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. നിരവധി നഗരങ്ങള്‍ താലിബാന് പിടിച്ചെടുത്തു. അഫ്ഗാനില്‍ താലിബാന് ആക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
Video by national TV shows the moment rockets landed near the Presidential Palace during Eid prayers this morning. pic.twitter.com/WmEniyfLfM
— TOLOnews (@TOLOnews) July 20, 2021