വയനാട്: വയനാട്ടില്‍ സ്വകാര്യ ബസുടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി. സി രാജമണിയാണ് (48) മരിച്ചത്. അമ്പലവയലിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കടല്‍മാട്- സുല്‍ത്താന്‍ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. കോവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തില്‍ രാജമണി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.