ന്യൂ ഡല്‍ഹി: സംസ്ഥാനത്ത് വലിയ പെരുന്നാളിനോടനുബന്ധിച്ച് നല്കിയ ഇളവുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്. അതേസമയം, ചില മേഖലകളില്‍ മാത്രമാണ് ഇളവുകള്‍ നല്‍കിയതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇതെന്നും സര്‍ക്കാര്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാംങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസ് റോഹിന്റന്‍ നരിമാന് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ആദ്യത്തെ കേസായാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉള്‍ക്കൊണ്ടാകണം മതപരമായ ആചാരങ്ങളെന്നാണ് സുപ്രീംകോടതി നടത്തിയ പരാമര്‍ശം.