കൊല്ലം: കൊല്ലം വെള്ളനാത്തുരുത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പാട് സ്വദേശിനി ബിന്‍സിയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ബിന്‍സിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ ഭര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാത്രി ഏഴിനായിരുന്നു സംഭവം. ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടാകുക പതിവായിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇന്ന് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിയത്.