തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ 50 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.ബി.ബി.എസ്, പി.ജി ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം ഒരു ജീവനക്കാരന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രി പരിസരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോഫീഹൗസിലെ നിരവധി ജീവനക്കാര്‍ക്കും രോഗം ബാധിച്ചതായാണ് വിവരം. ഇതേതുടര്‍ന്ന് അണുനശീകരണത്തിനായി കോഫീഹൗസ് അടച്ചു.