തൃശൂര്‍:തൃശൂർ മെഡിക്കൽ കോളജിലെ അൻപത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 75 വിദ്യാർത്ഥികൾ ക്വാറന്റീനിൽ പ്രവേശിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2019 ബാച്ച് കുട്ടികളുടെ ക്ലാസ് നിർത്തിവച്ചുകഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് രോഗബാധ കണ്ടെത്തിയത്. വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.