ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വൻ കഞ്ചാവ് വേട്ട. 327 കിലോ കഞ്ചാവാണ് ചെന്നൈ നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തത്. സംഭവത്തിൽ മലയാളി ഉൾപ്പടെ രണ്ടുപേർ പിടിയിലായിട്ടുണ്ട്.തിരുവനന്തപുരം സ്വദേശി ശ്രീനാഥ്, ചെന്നൈ സ്വദേശി ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ അണ്ണാവരത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. ലോറിയിൽ രഹസ്യ അറയുണ്ടാക്കി 150 ഓളം പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളെ എൻസിബി ചോദ്യം ചെയ്തു വരികയാണ്.