കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പുമായി പോലീസ്. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് അറിയിച്ചു. അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഇതിനായി അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാര്‍ സിറ്റി പൊലീസ് കമ്മീഷണറെ കാണും. കഴിഞ്ഞ ദിവസം മിഠായി തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.