ടോക്കിയോ: ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ ബാച്ച് ജപ്പാനിലെ ടോക്കിയോയിലെത്തി. 54 അത്ലറ്റുകള് ഉള്‍പ്പെടെ 88 അംഗങ്ങളാണ് ടോക്കിയോയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 23നാണ് ഒളിമ്പിക്സിന് തിരിതെളിയുന്നത്.
ടേബിള്‍ ടെന്നീസ്, ബാഡ്മിന്റ്ണ്‍, ഹോക്കി, ജൂഡോ, ജിംനാസ്റ്റിക്, സ്വിമ്മിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് തുടങ്ങിയ വിഭാഗംങ്ങളിലെ കായികതാരങ്ങളും ഉദ്യോഗസ്ഥരുമാണ് ജപ്പാനിലെത്തിയത്.
ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഞായര്‍ രാവിലെയാണ് ആദ്യ ബാച്ച് എത്തിയത്. 119 അത്ലറ്റുകള് ഉള്‍പ്പെടെ 228 അംഗങ്ങളടങ്ങിയ ഇന്ത്യന്‍ സംഘമാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്.