അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഉച്ച 12.43ഓടെയായിരുന്നു ഭൂചലനം. കച്ചിലെ ഭചാവുവില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ 14.2 കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് റിക്ടര്‍ സ്കെയിലില്‍ 1.6 രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായിരുന്നു.