ബംഗളൂരു: കര്‍ണാടകയില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവ്യു മീറ്റിങ്ങിന് ശേഷമാണ് പുതിയ പ്രഖ്യാപനം വന്നത്. ജൂലൈ പത്തൊമ്പത് മുതല്‍ കര്‍ണാടകയില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ തീരുമാനിച്ചു. പകുതി പേര്‍ക്കായി തിയറ്ററുകള്‍ തുറന്ന് നല്‍കും.
ജൂലൈ 26 മുതല്‍ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ക്കായി കോളജുകള്‍ തുറക്കാനാണ് അനുമതി. വിദ്യാര്‍ഥികളും അധ്യാപകരും ഒരു തവണയെങ്കിലും കോവിഡ് വാക്സിന് എടുത്തിരിക്കണമെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
രാത്രികാല കര്‍ഫ്യൂവിലും ഇളവ് നല്കി. രാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയായിരിക്കും കര്‍ഫ്യു.