തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പോസിറ്റീവ് ആകുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണെന്നും അവർ വ്യക്തമാക്കി.
ടിപിആര്‍ പത്തില്‍ കൂടുതല്‍ ഉള്ള ജില്ലകള്‍ പരിശോധിച്ചതില്‍ ചടങ്ങുകള്‍ രോഗവ്യാപനത്തിന് കാരണമായെന്ന് കൃത്യമായി മനസിലാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവാഹങ്ങള്‍ ഉൾപ്പെടെ വീടുകളിൽ നടക്കുന്ന ചടങ്ങുകൾ അനുസരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ചടങ്ങുകള്‍ നടത്തുന്നതാണ് നല്ലതെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി.
അതേസമയം, സിക വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഫോഗിങ്ങും വെക്ടര്‍ കണ്ട്രോള് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ആക്ടീവ് കേസുകള്‍ കുറവാണ്. ഇനിയും വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും വീണ ജോർജ്ജ് അറിയിച്ചു.