വര്‍ക്കല : വര്‍ക്കല ഉപജില്ല അറബിക് അക്കാദമിക് കോംപ്ലക്സിന്റെ ഭാഗമായി ഓണ്‍ലൈന്‍ അറബിക് ഇംപ്രൂവ്മെന്റ് ട്രൈയിനിംഗ് നടത്തി. അറബിക് ഭാഷാ പഠനം ആകര്‍ഷണീയമായി ഓണ്‍ലൈനിലൂടെ നല്കാന് അധ്യാപകര്‍ക്ക് പരിശീലനത്തിലൂടെ സാധിച്ചു. ഓണ്‍ലൈന്‍ പഠനം ഫലപ്രദമാക്കുവാന്‍ അധ്യാപകര്‍ സ്വീകരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ക്ലാസ് തല ചര്‍ച്ചകള്‍ നടന്നു.
സംസ്ഥാന അറബിക് സ്പെഷ്യല്‍ ഓഫീസര്‍ ശ്രി. ഹാരിസ് അധ്യക്ഷത വഹിച്ചു. വര്‍ക്കല ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഐ ടി പരിശീലനത്തിന് അനീസ് കരുവാരക്കുണ്ട് നേതൃത്വം നല്കി. ബി.പി.ഒ ബൈജു മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. അറബിക് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി ആയി ഷൗക്കത്തലി നദ് വി വീണ്ടും ചുമതലയേറ്റു. ബി. ആര് . സി കോഡിനേറ്റര്‍ ശ്രി. അന്‍സല്‍ ,ശ്രീമതി. സല്‍മ , മുഹമ്മദ് ഷംനാദ് ,ഷൗക്കത്തലി നദ് വി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.