നടി ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സൗബിന് ഷാഹിര്‍. പുനത്തില്‍ പ്രോഡക്ഷന്റെ ബാനറില്‍ നവാഗതനായ വി.എസ്. അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം: നൗഫല്‍ പുനത്തില്‍. സംവിധായകന് വി. എസ്. അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
ചിത്രത്തില്‍ അര്ജുന് അശോകന്, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.സംഗീതം: അരുണ്‍ തോമസ്, ഛായാഗ്രഹണം: അസ്കര്‍, എഡിറ്റിംഗ്: സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ആര്‍ട്ട്: രഞ്ജിത് കോതേരി, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം: ജിഷാദ് ഷംസുദ്ദീന്, കുമാര്‍ എടപ്പാള്‍. പൊഡ്രക്ഷന്‍ കണ്ട്രോളര് ശശി പൊതുവാള്, മോഷന്‍ പോസ്റ്റര്‍ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈന്‍ അഖില്‍ കാവുങ്ങല്‍, പി.ആര്.ഒ. ആതിര ദില്‍ജിത്ത്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fsoubinshahirofficial%2Fvideos%2F2949175448671599%2F&show_text=false&width=476&t=0