ആലപ്പുഴ: ആലപ്പുഴയില്‍ ഇന്ന് സിപിഎം ജില്ലാകമ്മിറ്റി യോഗം ചേരും. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്ട്ടിങ്ങിനായിട്ടാണ് യോഗം ചേരുക. മുന്‍ മന്ത്രി ജി സുധാകരന് യോഗത്തില്‍ പങ്കെടുത്തേക്കും. തനിക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ജി സുധാകരന് ഇന്ന് മറുപടി നല്‍കിയേക്കും. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് എന്നിവരും ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കും.
അതേസമയം, ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. ഏറെ കാലത്തിന് ശേഷം അനുവദിക്കുന്ന ഇളവുകള്‍ ആയതുകൊണ്ട് തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വരുന്ന രണ്ട് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.