തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതേ തുടര്‍ന്ന് നിത്യ ഉപയോഗത്തിന് ആവശ്യമല്ലാത്ത സാധനങ്ങള്‍ ലേലം ചെയ്യുന്നതും ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. അതേസമയം, ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് ദേവസ്വം ബോര്‍ഡ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തയിരുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ശബരിമലയില്‍ നിന്ന് കാര്യമായ വരുമാനം ലഭിച്ചിട്ടില്ല. ഇതോടെ ശമ്പളം ഉള്‍പ്പടെ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.